Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Divine Intervention

നിഖ്യാ സൂനഹദോസ് ദൈവിക ഇടപെടൽ: കർദിനാൾ മാർ ക്ലീമിസ്

കൊ​​ച്ചി: ഭൗ​​തിക അ​​ധി​​കാ​​ര​​ത്തി​​ന്മേ​​ലു​​ള്ള ദൈ​​വി​​ക ഇ​​ട​​പെ​​ട​​ലാ​​ണു നി​​ഖ്യാ സു​​ന​​ഹ​​ദോ​​സെ​​ന്നു കെ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ​​ബാ​​വ. നി​​ഖ്യാ സൂ​​ന​​ഹ​​ദോ​​സി​​ന്‍റെ 1700-ാം വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്‍റ​​ർ ച​​ർ​​ച്ച് കൗ​​ൺ​​സി​​ൽ പാ​​ലാ​​രി​​വ​​ട്ടം പി​​ഒ​​സി​​യി​​ൽ ന​​ട​​ത്തി​​യ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സ​​ഭ​​യി​​ലും സ​​മൂ​​ഹ​​ത്തി​​ലും ഉ​​ണ്ടാ​​കു​​ന്ന പ്ര​​ശ്ന​​ങ്ങ​​ളി​​ൽ പ​​രി​​ശു​​ദ്ധാ​​ത്മാ​​വി​​ന്‍റെ ഇ​​ട​​പെ​​ട​​ൽ പ്ര​​ത്യാ​​ശ പ​​ക​​രു​​ന്നു​​വെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഇ​​ന്‍റ​​ർ ച​​ർ​​ച്ച് കൗ​​ൺ​​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സീ​​റോമ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. റ​​വ. ഡോ. ​​എ. ജോ​​ൺ ഫി​​ലി​​പ്പ് വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി.

സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത്, ഇ​​ന്‍റ​​ർ ച​​ർ​​ച്ച് കൗ​​ൺ​​സി​​ൽ സെ​​ക്ര​​ട്ട​​റി മാ​​ർ ഔ​​ഗി​​ൻ കു​​ര്യാ​​ക്കോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​രാ​​യ സി​​റി​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ്, ജോ​​സ​​ഫ് മാ​​ർ ബ​​ർ​​ണ​​ബാ​​സ്, യാ​​ക്കൂ​​ബ് മാ​​ർ ഐ​​റേ​​നി​​യോ​​സ്, മാ​​ത്യൂ​​സ് മാ​​ർ അ​​പ്രേം, ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, ബി​​ഷ​​പ് ഡോ. ​​സെ​​ൽ​​വി​​സ്റ്റ​​ർ പൊ​​ന്നു​​മു​​ത്ത​​ൻ, ബി​​ഷ​​പ് കു​​ര്യ​​ൻ പീ​​റ്റ​​ർ, ഫാ. ​​ഫി​​ലി​​പ്പ് നെ​​ൽ​​പ്പു​​ര​​പ്പ​​റ​​മ്പി​​ൽ, ഡോ. ​​പ്ര​​കാ​​ശ് പി. ​​തോ​​മ​​സ്, ഫാ. ​​സി​​റി​​ൽ തോ​​മ​​സ് ത​​യ്യി​​ൽ, ഫാ. ​​തോ​​മ​​സ് ത​​റ​​യി​​ൽ, ഫാ. ​​ജോ​​ർ​​ജ് മ​​ഠ​​ത്തി​​പ്പ​​റ​​മ്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up